പാലാ: രൂപത കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ ഒൻപതു മുതൽ മൂന്നു വരെ പാലാ കത്തീഡ്രലിൽ ഉപവാസമധ്യസ്ഥ പ്രാർഥന നടത്തും. ബ്രദർ ലാലു പാലമറ്റം വചനം പങ്കുവെയ്ക്കും. ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ, ഇവാഞ്ചലൈസേഷൻ ടീമംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. കുന്പസാരിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. രോഗികൾക്കു വേണ്ടി പ്രത്യേക പ്രാർഥന നടത്തും.