+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് പ​ണി​ക്കി​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

വ​ട​ക​ര: ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ റോ​ഡ് പ​ണി​ക്കി​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി തൊ​ഴി​ലാ​ളി ന​രി​പ്പ​റ്റ കൈ​വേ​ലി തി​
റോ​ഡ് പ​ണി​ക്കി​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞ്  യു​വാ​വ് മ​രി​ച്ചു
വ​ട​ക​ര: ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ റോ​ഡ് പ​ണി​ക്കി​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി തൊ​ഴി​ലാ​ളി ന​രി​പ്പ​റ്റ കൈ​വേ​ലി തി​നൂ​ർ സ്വ​ദേ​ശി കെ.​പി. ബി​ജു​വാ​ണ് (35) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം ഓ​വു​പാ​ല​ത്തി​ന്‍റെ പ​ണി​ക്കി​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ബി​ജു​വി​നെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഉ​ച്ച​യോ​ടെ മ​ര​ണ​മ​ട​ഞ്ഞു.

നാ​ദാ​പു​രം-​മു​ട്ടു​ങ്ങ​ൽ റോ​ഡ് പ​രി​ഷ്ക​ര​ണ പ്ര​വൃ​ത്തി​ക്കി​ട​യി​ലാ​ണ് അ​പ​ക​ടം. ബി​ജു അ​ട​ക്കം ആ​റു പേ​ർ ഈ ​സ​മ​യ​ത്ത് ഓ​വു​പാ​ലം നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പെ​ട്ട​താ​യി​രു​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ക്കു​ന്പോ​ൾ മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. മേ​മു​ണ്ട സ്വ​ദേ​ശി വ​ത്സ​ല​നും ബി​ജു​വും കു​ഴി​യി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ദേ​ഹ​ത്തേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്. വ​ത്സ​ല​ൻ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.