കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ പത്താം വാർഡ് മണ്ണൂപ്പൊയിൽ - പ്ലാത്തോട്ടത്തിൽതാഴെ റോഡ് കാലങ്ങളായി അവഗണനയിൽ. നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന ഈ റോഡിന് പതിനഞ്ച് വർഷം മുൻപ് ചുരുങ്ങിയ ഭാഗംമാത്രം കരിങ്കൽ പതിക്കാൻ ഫണ്ട് അനുവദിച്ചതല്ലാതെ ഒരു പ്രവൃത്തിയും പിന്നീട് നടന്നില്ല.
കല്ലും കുഴിയും നിറഞ്ഞ ചെങ്കുത്തായ കയറ്റത്തോടു കൂടിയമൺ റോഡിലൂടെ ചെറുവാഹനങ്ങൾ പോലും ഓടാൻ തയാറാകാത്തത് ഏറെ ബുദ്ധിമുട്ടാക്കുന്നുണ്ട്. രോഗാവസ്ഥയിലുള്ളവരെ ചികിത്സയ്ക്കായി എത്തിക്കാൻ നാട്ടുകാർ ഏറെ പാടുപെടുകയാണ്.പ്രളയക്കെടുതിയിൽ ഇവിടെയുള്ള കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരാണ്. എന്നാൽ ഇവർക്ക് ഒരു സഹായവും ലഭിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.