കോഴിക്കോട്: ചെറൂപ്പ സിഎച്ച്സിയില് ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ധാരണയായി. ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
പിടിഎ റഹീം എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും 50 ലക്ഷം ചെലവഴിച്ചാണ് ഡയാലിസിസ് യൂണിറ്റിനുള്ള കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കായി ആസ്തി വികസന പദ്ധതിയില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുക. ഇക്കാര്യത്തില്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ യോഗം ചുമതലപ്പെടുത്തി.
ചെറൂപ്പ സിഎച്ച്സി മെഡിക്കല്‍ കോളജിന്റെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ആയതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടത്തുന്ന നിര്‍മാണം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ അറിവോട്കൂടി നടത്തുന്നതിനും യോഗം തീരുമാനിച്ചു. മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ പിഎച്ച്സി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സി. മുനീറത്ത് അധ്യക്ഷത വഹിച്ചു.