+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്ന യു​വാ​വ് പി​ടി​യി​ല്‍

കൊ​യി​ലാ​ണ്ടി: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്ന യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. ത​ല​ശേരി പാ​നൂ​ർ തു​വ്വ​ക്കു​ന്ന 'മു​ക്ക​ത്ത് വീ​ട്ടി​ൽ അ​ജ്മ​ലാ (24) ​ണ് പി​ടി​യി​ലാ​യ​ത്. സ​മ
വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ  ഫോ​ണു​മാ​യി ക​ട​ന്ന യു​വാ​വ്  പി​ടി​യി​ല്‍
കൊ​യി​ലാ​ണ്ടി: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്ന യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. ത​ല​ശേരി പാ​നൂ​ർ തു​വ്വ​ക്കു​ന്ന 'മു​ക്ക​ത്ത് വീ​ട്ടി​ൽ അ​ജ്മ​ലാ (24) ​ണ് പി​ടി​യി​ലാ​യ​ത്. സ​മാ​ന​മാ​യ കേ​സി​ൽ ത​ല​ശേരി പോ​ലീ​സാണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​കൊ​യി​ലാ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ൻ​വ​ശം.
ടോ​ൾ ബൂ​ത്തി​നു സ​മീ​പ​മു​ള്ള തൊ​ണ്ണം പു​റ​ത്ത് പ​ത്മി​നി​യെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്.​സം​ഭ​വത്തെത്തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ക്കും വി​വ​രം കൈ​മാ​റി​യി​രു​ന്നു.​ത​ല​ശശേ​രി​യി​ൽ സ​മാ​ന​മാ​യ കേ​സി​ൽ അ​ജ്മ​ൽ പി​ടി​യി​ലാ​കു​ന്ന​ത്.​അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​യി​ലാ​ണ്ടി​യി​ലെ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​യി.​
കൊ​യി​ലാ​ണ്ടി പോ​ലീ​സ് ത​ല​ശേ​രി​യി​ലെ​ത്തി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശേ​ഷം കൊ​യി​ലാ​ണ്ടി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു തെ​ളി​വെ​ടു​പ്പു ന​ട​ത്തി. പ്രതി ചാ​യ ക​ഴി​ച്ച ക​ട​യി​ലും കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​മു​ഖം മൂ​ടി ധ​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​ത്.