കോഴിക്കോട്: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ജില്ലയില്‍ വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു.
നവംബര്‍ പത്തു മുതല്‍ 12 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ ചരിത്രപ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, പ്രഭാഷണം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, സാംസ്കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം എ. പ്രദീപ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി.പി രാമകൃഷ്ണന് , എ.കെ ശശീന്ദ്രന് എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും മേയര്‍ , ജില്ലയിലെ എംപിമാര്‍ , എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്.