+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വും

താ​മ​ര​ശേ​രി:​ ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്ക് എ​തി​രാ​യി യു​ഡി​എ​ഫ് ന​ട​ത്തു​ന്ന നു​ണ പ്ര​ച​ാര​ണ​ങ്ങ​ള്‍​ക്കും അ​നാ​വ​ശ്യ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി
പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വും
താ​മ​ര​ശേ​രി:​ ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്ക് എ​തി​രാ​യി യു​ഡി​എ​ഫ് ന​ട​ത്തു​ന്ന നു​ണ പ്ര​ച​ാര​ണ​ങ്ങ​ള്‍​ക്കും അ​നാ​വ​ശ്യ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​ട​ത്തി​യ സ​മ​രാ​ഭാ​സ​ത്തി​നു​മെ​തി​രേ എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട്ടി​പ്പാ​റ അ​ങ്ങാ​ടി​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
ക​രി​ഞ്ചോ​ല​മ​ല​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന പ്ര​ച​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​വും പ്ര​ഹ​സ​ന​വും ആ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് പ​റ​ഞ്ഞു.
യു​ഡി​എ​ഫ് പ​റ​യു​ന്ന​തു​പോ​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ന് കാ​ര​ണം മ​ല​യി​ലെ അ​ന​ധി​കൃ​ത നി​ര്‍​മ്മാ​ണം ആ​ണെ​ങ്കി​ല്‍ ​പ്ര​വ​ര്‍​ത്ത​നം യ​ഥാ​സ​മ​യ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ അ​റി​യി​ക്കാ​തെ അ​വ​ര്‍​ക്ക് ഒ​ത്താ​ശ ചെ​യ്ത് കൊ​ടു​ത്ത യു​ഡി​എ​ഫി​ന്‍റെ പ​തി​നാ​ല്, പ​തി​മൂ​ന്ന് വാ​ര്‍​ഡ് മെ​ംബര്‍​മാ​ര്‍​ക്ക് എ​തി​രെ​യാ​ണ് സ​മ​രം ചെ​യ്യേ​ണ്ട​തും ന​ട​പ​ടി എ​ടു​ക്കേ​ണ്ട​തെ​ന്നും യോ​ഗം കു​റ്റ​പ്പെ​ട​ത്തി.
സി​പി​എം താ​മ​ര​ശേ​രി ഏ​രി​യാ​ക​മ്മി​റ്റി അം​ഗം നി​ധീ​ഷ് ക​ല്ലു​ള​ള​തോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വഹി​ച്ചു. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍, സി​ബി ഫ്രാ​ന്‍​സി​സ്, സി,​പി, നി​സാ​ര്‍, സെ​ബാ​സ്റ്റ്യ​ന്‍ ക​ണ്ണ​ന്ത​റ, കെ.​ആ​ര്‍. രാ​ജ​ന്‍, ക​രിം പു​തു​പ്പാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.