+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ണോ​ആ​ക്ടി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി നി​യ​തി താ​ര

താ​മ​ര​ശേ​രി: പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ മി​ക​വാ​ര്‍​ന്ന അ​ഭി​ന​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന​ത​ല സ​ര്‍​ഗോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം മോ​ണോ​ആ​ക്ടില
മോ​ണോ​ആ​ക്ടി​ല്‍  ഒ​ന്നാം സ്ഥാ​നം നേ​ടി നി​യ​തി താ​ര
താ​മ​ര​ശേ​രി: പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ മി​ക​വാ​ര്‍​ന്ന അ​ഭി​ന​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന​ത​ല സ​ര്‍​ഗോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം മോ​ണോ​ആ​ക്ടില്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി നി​യ​തി താ​ര. കെ.​ആ​ര്‍ . മീ​ര​യു​ടെ 'ആ​രാ​ച്ചാ​രി'​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് ജീ​വ​ന്‍ പ​ക​ര്‍​ന്നാ​ണ് എ​ളേ​റ്റി​ല്‍​വ​ട്ടോ​ളി സ്വ​ദേ​ശി​നി​യാ​യ ഈ ​മി​ടു​ക്കി മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്. എ​ളേ​റ്റി​ല്‍ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല ബാ​ല വേ​ദി​യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് നി​യ​തി താ​ര മ​ത്സ​രി​ച്ച​ത്.
ജി​ല്ലാ സ​ര്‍​ഗോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം മോ​ണോ​ആ​ക്ട് മ​ത്സ​ര​ത്തി​ല്‍ എ ​ഗ്രേ​ഡും ഒ​ന്നാം സ്ഥാ​ന​വും നേ​ടി​യാ​ണ് നി​യ​തി താ​ര സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലും ക​ലാ​ജാ​ഥ​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വയ്ക്കു​ന്ന ക​ലാ​കാ​രി​കൂ​ടി​യാ​യ നി​യ​തി​താ​ര എ​ളേ​റ്റി​ല്‍​വ​ട്ടോ​ളി എം​ജെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.ദേ​ശീ​യ അം​ഗീ​കാ​രം നേ​ടി​യ ‘നൊ​ണ' എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​നേ​താ​വാ​യ ടി.​പി. അ​നി​ല്‍​കു​മാ​റിന്‍റെ മ​ക​ളാ​ണ് നി​യ​തി താ​ര.
പ​ന്നൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൊ​ടു​വ​ള്ളി സ​ബ്ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ ശാ​സ്ത്ര​നാ​ട​ക​ത്തി​ലും മി​ക​ച്ച ന​ടി​യാ​യും നി​യ​തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.