+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന: ട്രെ​യി​ന്‍ ത​ട​ഞ്ഞു

കോ​ഴി​ക്കോ​ട്: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കു​മെ​തി​രേ സോ​ഷ്യ​ല്‍ ഡ​മോ​ക്രാ​റ്റി​ക് ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് റെ​യ
ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന: ട്രെ​യി​ന്‍ ത​ട​ഞ്ഞു
കോ​ഴി​ക്കോ​ട്: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കു​മെ​തി​രേ സോ​ഷ്യ​ല്‍ ഡ​മോ​ക്രാ​റ്റി​ക് ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ ത​ട​ഞ്ഞു.
ഇ​ന്ന​ലെ രാ​വി​ലെ 11 നാണ് ട്രെയിൻത​ട​ഞ്ഞ​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ർ പങ്കെടുത്തു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗ്രോ ​വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ സി​ഐ സി.​ഉ​മേ​ഷ്, റെ​യി​ല്‍​വേ എ​സ്‌​ഐ. കെ ​വി​വേ​കാ​ന​ന്ദ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ത്തി​യ​വ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

വ്യാ​ജ സ്റ്റീ​ല്‍ ബോം​ബ് പ​രി​ഭ്രാ​ന്തി പ​ര​ത്തി

നാ​ദാ​പു​രം:​ പോ​സ്‌​റ്റോ​ഫീ​സി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഗോ​ഡൗ​ണി​ന് സ​മീ​പ​ത്തെ റോ​ഡ​രി​കി​ല്‍ സ്റ്റീ​ല്‍ ബോം​ബ് നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റീ​ല്‍ പ​ത്രം ക​ണ്ടെ​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.​
ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് സു​ര​ക്ഷ​യ്ക്കാ​യി വ​ന്ന നാ​ദാ​പു​രം ക​ണ്‍​ട്രോ​ള്‍ റൂം ​പോ​ലീ​സ് ബോം​ബ് സ്‌​ക്വാ​ഡി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ദാ​പു​ര​ത്ത് നി​ന്ന് ബോം​ബ് സ്‌​ക്വാ​ഡും, ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി ബോം​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ ചേ​ല​ക്കാ​ട് ക്വാ​റി​യി​ല്‍ കൊ​ണ്ടുപോ​യി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പാ​ത്ര​ത്തി​ന​ക​ത്ത് വെ​ടി​മ​രു​ന്നി​ന് പ​ക​രം പൂ​ഴി യായിരുന്നു നി​റ​ച്ചിരുന്നത്.