ചുങ്കപ്പാറ: സ്വകാര്യ, കഐസ്ആർടിസി ബസുകൾ കൂട്ടത്തോടെ സർവീസുകൾ അവസാനിപ്പിച്ചത് ചുങ്കപ്പാറ, കോട്ടാങ്ങൽ റൂട്ടുകളിൽ യാത്രാക്ലേശത്തിനു കാരണമായി.
വരുമാനം കുറഞ്ഞതിന്റെയും ഇന്ധനവിലവർധനയുടെയും കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണത്തിന്റെയും പേരിലാണ് ബസുകൾ കൂട്ടത്തോടെ നിർത്തിയത്.ഇന്ധനവില വർധനയും വരുമാനക്കുറവും കാരണം ചുങ്കപ്പാറ റൂട്ടിലുണ്ടായിരുന്ന സ്വകാര്യബസുകൾ പലതും ജി ഫോം നൽകി യാത്ര നിർത്തിവച്ചിരിക്കുകയാണ്.
കോഴഞ്ചേരി, തിരുവല്ല റൂട്ടുകളിലുണ്ടായിരുന്ന ബസുകളാണ ്മുടങ്ങിയത്. കഐസ്ആർടിസി മല്ലപ്പള്ളി ഡിപ്പോയിൽ നിന്നു ചുങ്കപ്പാറയിലേക്കുണ്ടായിരുന്ന ഷെഡ്യൂളുകൾ പലതും വെട്ടിക്കുറച്ചു.
രാവിലെയും വൈകുന്നേരവും ഓഫീസ്, സ്കൂൾ സമയങ്ങളിലുണ്ടായിരുന്ന ബസുകളാണ് ഏറെയും മുടക്കിയിരിക്കുന്നത്.
ഇതോടെ സ്ഥിരം യാത്രക്കാരും വിദ്യാർഥികളുമാണ് വലയുന്നത്.
കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഒന്നിച്ചു നിർത്തിയതോടെ ചുങ്കപ്പാറ റൂട്ടിൽ ബസുകളുടെ എണ്ണവും കുറഞ്ഞു.
യാത്രാത്തിരക്കുള്ള പാതയിൽ ഇതോടെ ദുരിതം ഏറുകയാണ്.