+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​എം​എ​സ് രാ​പ​ക​ൽ​ സ​മ​രം നാ​ളെ മു​ത​ൽ ‌‌

പ​ത്ത​നം​തി​ട്ട; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ ബി​എം​എ​സ് നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ 11നു ​രാ​വി​ലെ വ​രെ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന
ബി​എം​എ​സ് രാ​പ​ക​ൽ​ സ​മ​രം നാ​ളെ മു​ത​ൽ ‌‌
പ​ത്ത​നം​തി​ട്ട; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ ബി​എം​എ​സ് നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ 11നു ​രാ​വി​ലെ വ​രെ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം രാ​പ​ക​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​സ​തീ​ഷ ്കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പി​ടു​ക, പ്ര​ള​യ​ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക, പ്ര​ള​യ​ത്തി​ന്‍റെ പേ​രി​ലു​ള്ള നി​ർ​ബ​ന്ധി​ത പി​രി​വ് അ​വ​സാ​നി​പ്പി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യി​ൽ നി​ന്നൊ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ലും രാ​പ​ക​ൽ സ​മ​രം.നാ​ളെ രാ​വി​ലെ 10ന് ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ശാ​മോ​ൾ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.
11നു ​രാ​വി​ലെ 10ന് ​സ​മാ​പ​ന​സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. രാ​ജീ​വും ഉ​ദ്ഘാ​ട​നം ചെ​യ്യും.ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​സ്. ശ​ശി, പി.​ജി. ഹ​രി​കു​മാ​ർ, എ​ൻ.​വി. പ്ര​മോ​ദ്, സി.​കെ. സു​രേ​ഷ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌