പത്തനംതിട്ട: പ്രളയാന്തര കേരളം - ജനകീയ പ്രതികരണം എന്ന പേരിൽ പദ്ധതികൾ രൂപപ്പെടുത്തുന്നതിലേക്കുള്ള ജനകീയ സംവാദം ഇന്നു പത്തനംതിട്ടയിൽ നടക്കും.പത്തനംതിട്ട തോംസൺ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ഫോറം ഫോർ ഏഷ്യ, പ്ലാൻ ഇന്ത്യ, ആക്ഷൻ എയ്ഡ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തിലാണ് പരിപാടി. യുഎൻഡിപി മുൻ ഡയറക്ടർ ജോണ് സാമുവേൽ, ഐഎൽഡിഎംമുൻഡയറക്ടർ ഡോ. കേശവമേനോൻ, ഡി.വി. രാമചന്ദ്രൻ, ആസിഫ് കൊന്നത്ത്, ബിനു എസ്. ചക്കാലയിൽ തുടങ്ങിയവർ നേതൃത്വം നൽകും.
ഫെൻസിംഗ് ചാന്പ്യൻഷിപ്പ്
പത്തനംതിട്ട: ജില്ലാ ഫെൻസിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സീനിയർ, ജൂണിയർ ജില്ലാ ഫെൻസിംഗ് ചാന്പ്യൻഷിപ്പ് 11നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ബാസ്കറ്റ് ബോൾ ഗ്രൗണ്ടിൽ നടക്കും. ജില്ലാ സീനിയർ, ജൂണിയർ, അണ്ടർ 23 വിഭാഗങ്ങളിലാണ ്ചാന്പ്യൻഷിപ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്പോർട്സ് കിറ്റ്, ആധാർ കാർഡ് സഹിതം രാവിലെ 9.30നകം ഗ്രൗണ്ടിൽ എത്തിച്ചേരണം. 20 മുതൽ 23 വരെ തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ ജില്ലാതല മത്സരവിജയികളായിരിക്കും പങ്കെടുക്കുക. ഫോണ്: 9947380657.