+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​പാ​രി​ക​ൾ​ക്ക് ഒ​രു സ​ഹാ​യ​വു​മി​ല്ല, റാ​ന്നി​യി​ൽ സ​മ​രം ‌

റാ​ന്നി: ജി​ല്ലാ ക​ള​ക്ട​ർ​ക്ക് വാ​ക്കു​പാ​ലി​ക്കാ​നാ​യി​ല്ല, പ്ര​ള​യ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട റാ​ന്നി​യി​ലെ വ്യാ​പാ​രി എ​ബി​യും കു​ടും​ബ​വും ഇ​ന്ന​ലെ ര​ണ്ടാം​ഘ​ട്ട നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി
വ്യാ​പാ​രി​ക​ൾ​ക്ക് ഒ​രു സ​ഹാ​യ​വു​മി​ല്ല, റാ​ന്നി​യി​ൽ സ​മ​രം ‌
റാ​ന്നി: ജി​ല്ലാ ക​ള​ക്ട​ർ​ക്ക് വാ​ക്കു​പാ​ലി​ക്കാ​നാ​യി​ല്ല, പ്ര​ള​യ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട റാ​ന്നി​യി​ലെ വ്യാ​പാ​രി എ​ബി​യും കു​ടും​ബ​വും ഇ​ന്ന​ലെ ര​ണ്ടാം​ഘ​ട്ട നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി. സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് വ്യാ​പാ​രി സ​മൂ​ഹ​വും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളും രം​ഗ​ത്ത്.
റാ​ന്നി മു​ണ്ട​പ്പു​ഴ​യി​ലെ ഏ​ഴ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വീ​ടും പ്ര​ള​യ​ത്തി​ൽ മു​ങ്ങി ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച എ​ബി​യും കു​ടും​ബ​വും ബാ​ങ്കു​ക​ളു​ടെ നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​ത്തി​ലും സ​ർ​ക്കാ​ർ സ​ഹാ​യ​മൊ​ന്നും ല​ഭി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ റാ​ന്നി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ത്തി​യ ആ​ദ്യ ഉ​പ​വാ​സ സ​മ​ര​ത്തി​നി​ടെ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് സ്ഥ​ല​ത്തെ​ത്തു​ക​യും എ​ബി​യും വ്യാ​പാ​രി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.
പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന ക​ള​ക്ട​റു​ടെ ഉ​റ​പ്പി​നേ​ത്തു​ട​ർ​ന്നാ​ണ് അ​ന്ന് സ​മ​രം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​ത്.
തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് റാ​ന്നി​യി​ൽ ലീ​ഡ് ബാ​ങ്ക് ജി​ല്ലാ മാ​നേ​ജ​ർ, എം​എ​ൽ​എ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വ്യാ​പാ​രി​ക​ളു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു.
ബാ​ങ്ക് വാ​യ്പ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്ന് ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ബാ​ങ്കു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നോ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നോ നീ​തി ല​ഭി​ക്കാ​ത്ത​തി​നേ​ത്തു​ട​ർ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ര​ണ്ടാം​ഘ​ട്ട സ​മ​ര​ത്തി​നി​റ​ങ്ങി​യ​തെ​ന്ന് എ​ബി പ​റ​ഞ്ഞു.
റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ൽ നി​ന്നാ​രം​ഭി​ച്ച വ്യാ​പാ​രി പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് സ​മ​രം തു​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ റാ​ന്നി​യി​ൽ വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ച് ഹ​ർ​ത്താ​ലും ആ​ച​രി​ച്ചി​രു​ന്നു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ ന​ട​ന്ന സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി പി.​സി. ജോ​ർ​ജ് എം​എ​ൽ​എ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ. ​ജ​യ​വ​ർ​മ, പ്ര​ഫ. തോ​മ​സ് അ​ല​ക്സ്, ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജി. ​കു​റു​പ്പ്, സി​പി​ഐ നേ​താ​വ് ബേ​ബി​ച്ച​ൻ വെ​ച്ചൂ​ച്ചി​റ, കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ തു​ട​ങ്ങി​യ​വ​ർ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി പി​ന്തു​ണ അ​റി​യി​ച്ചു. ‌