+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ലേ​ക്ക് തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര

പാ​ലാ: പാ​ലാ രൂ​പ​ത മാ​തൃ​പി​തൃ​വേ​ദി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തി​നു രാ​മ​പു​ര​ത്തു​ള്ള വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ലേ​ക്കു തീ​ർ​ഥാ​ട​നം ന​ട​ത്
വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ  ക​ബ​റി​ട​ത്തി​ങ്ക​ലേ​ക്ക് തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര
പാ​ലാ: പാ​ലാ രൂ​പ​ത മാ​തൃ-​പി​തൃ​വേ​ദി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തി​നു രാ​മ​പു​ര​ത്തു​ള്ള വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ലേ​ക്കു തീ​ർ​ഥാ​ട​നം ന​ട​ത്തും.
രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 11 നു ​ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഷീ​ൻ പാ​ല​യ്ക്കാ​ത്ത​ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 12.30 നു ​നേ​ർ​ച്ച​ഊ​ണോ​ടു​കൂ​ടി തീ​ർ​ഥാ​ട​നം സ​മാ​പി​ക്കും.
സി​സ്റ്റ​ർ കു​സു​മം ജോ​സ് എ​സ്എ​ച്ച്, ജോ​സ് ജോ​ണ്‍ കീ​ല​ത്ത്, ബെ​ന്നി കോ​ച്ചേ​രി, വെ​റോ​നി​ക്ക ജോ​സ​ഫ് ആ​ര്യ​പ്പ​ള്ളി​ൽ, മേ​രി​ക്കു​ട്ടി ആ​ഗ​സ്റ്റി​ൻ വ​ട​ക്കും​ക​ര, മാ​തൃ-​പി​തൃ​വേ​ദി​ക​ളു​ടെ രൂപ​ത ഭാ​ര​വാ​ഹി​ക​ൾ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.
പാ​ലാ: വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ലേ​ക്ക് പാ​ലാ രൂ​പ​ത ഡി​സി​എം​എ​സ് അം​ഗ​ങ്ങ​ൾ തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ന​ട​ത്തും. 16 നു ​രാ​വി​ലെ ഒ​ന്പ​തി​നു ച​ക്കാ​ന്പു​ഴ ജം​ഗ്ഷ​നി​ൽ ഒ​ത്തു​കൂ​ടി ന​ട​ത്തു​ന്ന പ​ദ​യാ​ത്ര പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നും കെ​സി​ബി​സി എ​സ്‌​സി, എ​സ്ടി, ബി​സി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യ്ക്കു രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ മാ​ത്യു, ജോ​ണി പ​ര​മ​ല, എ​ൻ.​ഡി. സെ​ലി​ൻ ജോ​സ​ഫ്, പി.​ഒ. പീ​റ്റ​ർ, ബി​ജി സാ​ല​സ്, ടി.​ഡി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 2.30 നു ​തീ​ർ​ഥാ​ട​ന​യാ​ത്ര ക​ബ​റി​ട​ത്തി​ങ്ക​ൽ എ​ത്തും. തു​ട​ർ​ന്നു രൂ​പ​ത ഡ​യ​റ​ക്ട​റു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാന.