രാമപുരം: ദൈവവചനം കുടുംബങ്ങളിലെത്തി പങ്കുവച്ച വാഴ്ത്ത പ്പെട്ട കുഞ്ഞച്ചൻ ദൈവത്തിന്റെ കാരുണ്യവും സാന്നിധ്യവും സംരക്ഷണവും മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കിയ മിഷനറിയാണെന്ന് പാലാ രൂപത അദിലബാദ് മിഷൻ കോ-ഓർഡിനേറ്റർ ഫാ. ജോർജ് കാരാംവേലി പറഞ്ഞു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുഞ്ഞച്ചൻ നിർവഹിച്ച ഈ പങ്കുവയ്ക്കൽ മിഷനറിമാരിലൂടെ ഇന്നും തുടരുന്നതായും അതിലൂടെ കുഞ്ഞച്ചൻ മിഷനറിമാർക്ക് മാർഗദീപവും മാതൃകയുമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ ഒൻപതിന് ഇടവകാംഗങ്ങളായ വൈദികരും കുഴുന്പിൽ കുടുംബത്തിലെ വൈദികരും ചേർന്ന് ദിവ്യബലി അർപ്പിച്ചു.
ഇന്നു രാവിലെ ഒൻപതിന് പാലാ രൂപതയിലെ നവവൈദികർ കുഞ്ഞച്ചന്റെ കബറിടം സന്ദർശിച്ച് ദിവ്യബലിയർപ്പിക്കും. 10.30 ന് പാലാ രൂപതയിലെ മാതൃ-പിതൃ വേദികളുടെ ആഭിമുഖ്യത്തിൽ തീർഥാടനം. തുടർന്ന് പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഡോ. ഏബ്രഹാം പാലയ്ക്കത്തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം 4.30 ന് ആലപ്പുഴ രൂപതയുടെ കോ-അഡ്ജോർ ബിഷപ് റവ.ഡോ. റാഫേൽ ജയിംസ് ആനാപറന്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.