+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​ക​ളെ വെ​ല്ലു​വി​ളി​ച്ച് കെ​എ​സ്ആ​ർ​ടി​സി; മൗ​നം​വെ​ടി​യാ​തെ അ​ധി​കൃ​ത​ർ

കു​റ​വി​ല​ങ്ങാ​ട്: ഓ​ർ​ഡി​ന​റി ബ​സു​ക​ൾ​ക്കു പ​ക​ര​മാ​യി ജ​ൻ​റം ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​സൗ​ജ​ന്യം നി​ഷേ​ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി. കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ല​പാ​ടി​
വി​ദ്യാ​ർ​ഥി​ക​ളെ വെ​ല്ലു​വി​ളി​ച്ച് കെ​എ​സ്ആ​ർ​ടി​സി;  മൗ​നം​വെ​ടി​യാ​തെ അ​ധി​കൃ​ത​ർ
കു​റ​വി​ല​ങ്ങാ​ട്: ഓ​ർ​ഡി​ന​റി ബ​സു​ക​ൾ​ക്കു പ​ക​ര​മാ​യി ജ​ൻ​റം ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​സൗ​ജ​ന്യം നി​ഷേ​ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി. കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ല​പാ​ടി​ൽ അ​ധി​കൃ​ത​രെ​ല്ലാം പാ​ലി​ക്കു​ന്ന മൗ​നം മു​ത​ലാ​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കീ​ശ​കീ​റി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് തു​ട​രു​ന്നു.
ജ​ൻ​റം സ​ർ​വീ​സു​ക​ളു​ടെ പേ​രി​ൽ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​ക്ക​വ​ല ഒ​ഴി​വാ​ക്കി സ​ർ​വീ​സ് ന​ട​ത്തി കോ​ട​തി നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​തും സാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്നു.
ജ​ൻ​റം ബ​സു​ക​ളി​ൽ ഒ​രു​വി​ധ​ത്തി​ലു​മു​ള്ള യാ​ത്രാ​സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കി​ല്ലെ​ന്നാ​ണ് വ്യ​വ​സ്ഥ. ഈ ​സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി​യാ​ണ് വൈ​ക്കം, പാ​ലാ ഡി​പ്പോ​ക​ളി​ൽ നി​ന്ന് ഓ​ർ​ഡി​ന​റി ബ​സു​ക​ൾ​ക്ക് പ​ക​ര​മാ​യി ജ​ൻ​റം ബ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. ക​ണ്‍​സ​ഷ​ൻ പ്ര​തീ​ക്ഷി​ച്ച് കാ​ർ​ഡു​മാ​യി നി​ര​ത്തി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ജ​ൻ​റം ബ​സി​ൽ ക​യ​റി മു​ഴു​വ​ൻ തു​ക​യും ന​ൽ​കി യാ​ത്ര​ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളെ​ത്തു​ന്ന രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സാ​ധാ​ര​ണ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും ഇ​തു കേ​ട്ട​ഭാ​വം പോ​ലും കെ​എ​സ്ആ​ർ​ടി​സി​ക്കി​ല്ല.
ദി​വ​സ​വും മു​ഴു​വ​ൻ തു​ക ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ൽ അ​യ​യ്ക്കേ​ണ്ടി വ​രു​ന്ന​ത് പ​ല സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളു​ടെ​യും ബജ​റ്റ് പൊ​ളി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലു​പ​രി പ​ണം ന​ൽ​കി ക​ണ്‍​സ​ഷ​ൻ കാ​ർ​ഡെ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് ആ​നു​കൂ​ല്യം ന​ൽ​കാ​ത്ത ബ​സി​റ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​രു​ട്ട​ടി നൽ​കു​ന്ന​തെ​ന്ന​തു പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.