ഉരുളികുന്നം: ഉരുളികുന്നം ക്ഷേത്രത്തിൽ നവരാത്രിയുത്സവം 10 ന് തുടങ്ങും. ദിവസവും രാവിലെ എട്ടുമുതൽ ദേവിഭാഗവത പാരായണം, രാത്രി ഏഴിന് ഭജന, നവരാത്രി സംഗീതാർച്ചന എന്നിവയുണ്ട്. 17 ന് വൈകുന്നേരം പൂജവെപ്പ്, 19 ന് വിജയദശമിനാളിൽ രാവിലെ ഏഴിന് പൂജയെടുപ്പ്. ചടങ്ങുകൾക്ക് മേൽശാന്തി പത്തിയിൽമന ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും. വിദ്യാരംഭത്തിന് ഓണിയപ്പുലത്തില്ലം ഒ.എൻ. വാസുദേവൻ നമ്പൂതിരി കാർമികത്വം വഹിക്കും. തുടർന്ന് സംഗീതാർച്ചന, 10 ന് പുഷ്പാഭിഷേകം.
ഇളങ്ങുളം: മുത്താരമ്മൻകോവിലിൽ നവാഹയജ്ഞവും നവരാത്രിയാഘോഷവും ഇന്നു തുടങ്ങും. പ്രഹ്ളാദൻ ഇളമ്പള്ളിയാണ് യജ്ഞാചാര്യൻ. ദിവസവും രാവിലെ 7.30 ന് ദേവിഭാഗവത പാരായണം തുടങ്ങും. വൈകുന്നേരം 6.30-ന് ഭജന. 13 ന് വൈകുന്നേരം ഏഴിന് ഭജൻസ്, 14 ന് വൈകുന്നേരം ഏഴിന് ഭക്തിഗാനമേള, 16ന് വൈകുന്നേരം ഏഴിന് തിരുവാതിര, 7.30-ന് നാമസങ്കീർത്തനലഹരി, 17 ന് വൈകിട്ട് 5.30 ന് പൂജവയ്പ്, ആറിന് വിൽപ്പാട്ട്, 18 ന് മഹാനവമിനാളിൽ രാവിലെ ആറു മുതൽ ഉദയാസ്തമയ നാമജപം, 19 ന് വിജയദശമിനാളിൽ രാവിലെ 7.30 ന് പൂജയെടുപ്പ്, വിദ്യാരംഭം, 8.30ന് വിൽപ്പാട്ട്.