+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘മ​ധു​ര​ന​ക്ഷ​ത്ര​ങ്ങ​ൾ’ സം​ഗ​മം നടത്തി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ജു​വ​നൈ​ൽ പ്ര​മേ​ഹം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഡോ.​എം.​കെ.​മു​നീ​ർ എം​എ​ൽ​എ. ടൈ​പ്പ് വ​ൺ(​ജു​വ​നൈ​ൽ) പ്ര​മേ​ഹം ബാ​ധി​ച
‘മ​ധു​ര​ന​ക്ഷ​ത്ര​ങ്ങ​ൾ’ സം​ഗ​മം നടത്തി
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ജു​വ​നൈ​ൽ പ്ര​മേ​ഹം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഡോ.​എം.​കെ.​മു​നീ​ർ എം​എ​ൽ​എ. ടൈ​പ്പ് വ​ൺ(​ജു​വ​നൈ​ൽ) പ്ര​മേ​ഹം ബാ​ധി​ച്ച കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​വു​ന്ന​ത്. കേ​ര​ള ടൈ​പ്പ് വ​ൺ ഡ​യ​ബ​റ്റി​സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യും കേ​ശ​വ​ദേ​വ് ട്ര​സ്റ്റും ‘മ​ധു​ര​ന​ക്ഷ​ത്ര​ങ്ങ​ൾ’ എ​ന്ന പേ​രി​ൽ വൈ​എം​സി​എ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജു​വ​നൈ​ൽ പ്ര​മേ​ഹ​ബാ​ധി​ത​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജു​വ​നൈ​ൽ പ്ര​മേ​ഹ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രോ​ഗ​ബാ​ധി​ത​രും ആ​ശ്രി​ത​രും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്. രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് താ​ങ്ങാ​യി നി​ന്ന് അ​വ​രെ ത​ള​രാ​തെ പൊ​രു​താ​ൻ സ​ജ്ജ​രാ​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ര​ക്ഷി​താ​ക്ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി നി​റ​വേ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
‘മ​ധു​ര​ന​ക്ഷ​ത്ര​ങ്ങ​ൾ’ കൂ​ട്ടാ​യ്മ​യി​ൽ ജു​വ​നൈ​ൽ പ്ര​മേ​ഹ​രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​യി നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ‘മി​ഠാ​യി’ പ​ദ്ധ​തി​യി​ൽ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ പ്രാ​യ​പ​രി​ധി​യും വ​രു​മാ​ന​പ​രി​ധി​യും ഉ​ൾ​പ്പെ​ടെ ഉ​യ​ർ​ത്ത​ണ​മെ​ന്ന് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ടി.​ആ​ർ.​വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ധു​ര​ന​ക്ഷ​ത്ര​ങ്ങ​ൾ’ കൂ​ട്ടാ​യ്മ​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം എ.​പ്ര​ദീ​പ്കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.