വടകര: വടകര നഗരത്തിലും പരിസരത്തും ബിജെപി-സിപിഎം സംഘർഷത്തിന് അയവില്ല. ബിജെപി നേതാവിനു നേരെ ശനിയാഴ്ച രാത്രി അക്രമമുണ്ടായി. നഗരത്തിൽ മൂന്നു ദിവസങ്ങളിലായി ഇരുപാർട്ടികളിലും പെട്ടവരുടെ വീടുകൾക്കു നേരെയുണ്ടായ ബോംബേറിന്റെ തുടർച്ചയായി സമീപ പഞ്ചായത്തായ ചോറോടും അക്രമം നടന്നു. സിപിഎം കുരിയാടി ബ്രാഞ്ച് സെക്രട്ടറി ആർ.കെ. മോഹനന്റെ (55) വീടിനു നേരെയാണ് ബോംബേറ്.
അക്രമത്തിൽ മോഹനനു പരിക്കേറ്റു. ഇദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ- കുരിയാടി റോഡിലെ മോഹനന്റെ വീടിനു നേരെ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ബോംബേറുണ്ടായത്. കാറിലും രണ്ടു ബൈക്കിലുമെത്തിയവരാണ് അക്രമം നടത്തിയത്. മുകൾ നിലയിലായിരുന്ന മോഹനൻ ശബ്ദം കേട്ട് ലൈറ്റ് ഓണ്‍ ചെയ്തപ്പോഴേക്കും ബോംബെറിഞ്ഞിരുന്നു. ജനൽചില്ലുകൾ തകർന്നു. അക്രമികൾ വാഹനങ്ങളിൽ കയറി വടക്കോട്ടേക്ക് കടന്നുകളഞ്ഞു.
ചോറോട് ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി വടകര മണ്ഡലം ജോയിന്റ് സെക്രട്ടറിയമായ പി.കെ. ശ്യാംരാജിനു നേരെയാണ് ഇന്നലെ രാത്രി വടകര നഗരത്തിൽ അക്രമം നടന്നത്. ഇതിന്റെ പ്രതികാരമായാണ് സിപിഎം കുരിയാടി ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ വീടിനു നേരെ ബോംബേറുണ്ടായത്. നഗരത്തിലും പരിസരത്തും കൂടുതൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.
ഇതിനു പിന്നാലെ സിപിഎം നാരായണ നഗരം ബ്രാഞ്ച് അംഗം തച്ചോളിമാണിക്കോത്ത് കല്ലുള്ള മീത്തൽ റിജിത്തിന്റെ വീട്ടിനു നേരെയാണ് ഇന്നു പുലർച്ചെ മൂന്നോടെ ബോംബേറുണ്ടായത്. വാതിലിനു മുന്നിലാണ് പൈപ്പ് ബോംബ് വീണു പൊട്ടിയത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.