പത്തനംതിട്ട: തൈക്കാവ് റോഡ് അടിയന്തരമായി റീ ടാർ ചെയ്തു സഞ്ചാര യോഗ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ഗീത സുരേഷ്. ഈ ആവശ്യം ഉന്നയിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുൻ മണ്ഡലം പ്രസിഡന്റ് അഫ്സൽ വി. ഷേക്കിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയതിനു മറുപടിയായാണ് അവർ ഇക്കാര്യം പറഞ്ഞത്. റോഡ് നിർമാണത്തിനാവശ്യമായ തുക അനുവദിച്ചതായും എസ്റ്റിമേറ്റ് ഉടൻ ആസൂത്രണസമിതി അംഗീകാരത്തിന് നൽകുമെന്നും ഗീത സുരേഷ് പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വത്സൻ ടി. കോശി, ഷിയാസ്, ഷാഫിക് ആനപ്പാറ, ബാസിത്, അനസ്, പ്രവീൺ, അജ്മൽ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.