കോഴഞ്ചേരി: വീടുകളിലേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ഫോണും ഇന്റർനെറ്റും പദ്ധതി ആറന്മുള പഞ്ചായത്തിലെ കിടങ്ങന്നൂർ എക്ചേഞ്ച് പരിധിയിൽ ആരംഭിക്കും.
ഇടിമിന്നലിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന സംവിധാനമാണ് ബിഎസ്എൻഎല്ലും ഡയമണ്ട് വിഷനും കൂടി കിടങ്ങന്നൂർ, കോട്ട, കുഴിക്കാലാ, മെഴുവേലി, കുറിയാനിപ്പള്ളി പ്രദേശങ്ങളിൽ ആദ്യഘട്ടമായി നടപ്പിലാക്കുന്നത്. 3000 ഉപഭോക്താക്കൾക്ക് ഒന്നാം ഘട്ടത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും.
100 മെഗാ ബൈറ്റ് വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന ആധുനിക കേബിൾ സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. പരിധിയില്ലാതെ ഫോൺ കോളുകൾ, ഡിജിറ്റൽ ടിവി ചാനലുകൾഎന്നിവയും ഇതിലൂടെ ലഭ്യമാകും. ബിഎസ്എൻഎൽ ഫൈബർ ടു ഹോം പദ്ധതിയുടെ ഉദ്ഘാടനം ഇന്നു രാവിലെ പത്തിന് കിടങ്ങന്നൂരിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ ജനറൽ മാനേജർ സാജു ജോർജ് നിർവഹിക്കും. ഇതിനോടനുബന്ധിച് കിടങ്ങന്നൂർ ജംഗ്ഷനിൽ ബിഎസ്എൻഎൽ മേളയും നടക്കും. ഇവിടെ നിന്നും പ്രത്യേക ഇളവുകൾ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.