+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ല​ക്ട്ര​ല്‍ ലി​റ്റ​റ​സി പ​രി​ശീ​ല​ന പ​രി​പാ​ടി

പ​ത്ത​നം​തി​ട്ട: ഇ​ല​ക്ട്ര​ല്‍ ലി​റ്റ​റ​സി ക്ല​ബ് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍​മാ​ര്‍​ക്കു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി പ​ത്ത​നം​തി​ട്ട ഗീ​താ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ഇ​ല​ക്ഷ​ന്‍ ഡെ​പ്യ
ഇ​ല​ക്ട്ര​ല്‍ ലി​റ്റ​റ​സി  		പ​രി​ശീ​ല​ന പ​രി​പാ​ടി
പ​ത്ത​നം​തി​ട്ട: ഇ​ല​ക്ട്ര​ല്‍ ലി​റ്റ​റ​സി ക്ല​ബ് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍​മാ​ര്‍​ക്കു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി പ​ത്ത​നം​തി​ട്ട ഗീ​താ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​അ​ജ​ന്ത​കു​മാ​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ന്ത്യ​യി​ലെ എ​ല്ലാ പൗ​ര​ന്മാ​ര്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് സാ​ക്ഷ​ര​ത ല​ഭ്യ​മാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​ല​ക്ട്ര​ല്‍ ലി​റ്റ​റ​സി ക്ല​ബ് രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
14 മു​ത​ല്‍ 17 വ​യ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​നെ​പ്പ​റ്റി​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ന്ത്യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ന്ന​ത്.
ജി​ല്ല​യി​ലെ 124 സ്‌​കൂ​ളു​ക​ളി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.
കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​ല​ക്ട്ര​ല്‍ ലി​റ്റ​റ​സി ക്ല​ബ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട.
പ​രി​ശീ​ല​നം ല​ഭി​ച്ച നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വ​ഴി സ്‌​കൂ​ളു​ക​ളി​ലേ​ക്കും സ​മൂ​ഹ​ത്തി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ധാ​ന്യം എ​ത്തി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.
പ​മ്പ ദേ​വ​സ്വം ബോ​ര്‍​ഡ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​സ​വി​ത പ്ര​മോ​ദ്, ക​ണ്ണ​ശ സ്മാ ​ര​ക ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ബി. ​അം​ബി​ക, എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.
ഇ​ല​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് വി. ​ഷാ​ജു, ജി​ല്ലാ പ്രോ​ഗ്രാ​മ​ര്‍ ഫി​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.