+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​വ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം

മു​ണ്ട​ക്ക​യം: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​വാ​ന്‍ എ​ല്‍​ഡി​എ​ഫി​ന് ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്ന് സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. തോ​മ​സ് പ​റ​ഞ്ഞു
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള  ഭ​വ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം
മു​ണ്ട​ക്ക​യം: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​വാ​ന്‍ എ​ല്‍​ഡി​എ​ഫി​ന് ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്ന് സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. തോ​മ​സ് പ​റ​ഞ്ഞു. ഹൈ​റേ​ഞ്ച് എ​സ്റ്റേ​റ്റ് എം​പ്ലോ​യീസ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ അ​ന്ത​രി​ച്ച പി.​ഐ. ഷു​ക്കൂ​റി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു കെ.​ജെ. തോ​മ​സ്. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വെ​ന്നു കാ​ര​ണം പ​റ​ഞ്ഞ് തോ​ട്ടം ഉ​ട​മ​ക​ള്‍, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഓ​രോ​ന്നാ​യി ക​വ​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തു​വ​ര​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.
സ​മ്മേ​ള​ന​ത്തി​ല്‍ പി.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ഇ​ബ്രാ​ഹിം, വി.​പി. ഇ​സ്മാ​യി​ൽ, പി.​കെ. ക​രു​ണാ​ക​ര​പി​ള്ള, പി.​എ​സ്. സു​രേ​ന്ദ്ര​ന്‍, പി. ​ഷാ​ന​വാ​സ്, കെ. ​രാ​ജേ​ഷ്, സി.​വി. അ​നി​ല്‍​കു​മാ​ര്‍, കെ.​സി. ജോ​ര്‍​ജു​കു​ട്ടി, പി.​കെ. സ​ണ്ണി, കെ.​എം. രാ​ജേ​ഷ്, മു​ഹ​മ്മ​ദാ​ലി, ഒ.​പി.​എ. സ​ലാം, ത​ങ്ക​പ്പ​ന്‍, കെ.​കെ. ജ​നാ​ര്‍​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.