പൊന്‍കുന്നം: ആധാരം എഴുത്തുകാരുടെ ക്ഷേമനിധി നിയമങ്ങള്‍ പരിഷ്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷന് കാഞ്ഞിരപ്പള്ളി യൂണിറ്റ് വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വർധിപ്പിക്കുക, കുടിശികയായവരുടെ അംഗത്വം പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആവിഷ്കരിക്കുക, എഴുത്തുഫീസ് പട്ടിക പുതുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.
സമ്മേളനം വാഴൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന് നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എസ്. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ആധാരമെഴുത്തുകാരായ വി.എന്‍.കരുണാകരന്‍പിള്ള വെട്ടിക്കാപ്പള്ളില്‍, എം.ജി. മോഹനകുമാര്‍ മുകുളംപുറത്ത് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി ജോളി ജേക്കബ്, ക്ഷേമനിധി ബോര്‍ഡ് അംഗം എന്‍.കെ. സുധാകരന് നായര്‍, അന്‍സര്‍ വി.കെ, ബാബു എം.ലൂക്കോസ്, ടി.പി. രവീന്ദ്രന്‍പിള്ള, ബെന്നി മാത്യു, കെ.എന്‍. മോഹനദാസന്‍ പിള്ള, പി.കെ. ലാല്‍, വി.ഡി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.