പൊന്‍കുന്നം: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ തുടര്‍ന്നുവന്ന ആചാര അനുഷ്ടാനങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേരള വെള്ളാളമഹാസഭ ജില്ലാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ആചാരാനുഷ്ടാനങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടലിനെ സംശയത്തോടെ മാത്രമേ കാണുവാന്‍ കഴിയു. ഇത്തരം വിഷയങ്ങളില്‍ ഭക്തരുടെ വികാരങ്ങള്‍ കണക്കിലെടുത്തുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും കൈക്കൊള്ളണമെന്ന് ജില്ലാ യോഗം ആവശ്യപ്പെട്ടു. വി.ആര്. രാജേന്ദ്രന് വെച്ചൂറിന്റെ അധ്യക്ഷതയിൽ സി.പി. ശശികുമാര്‍, ടി.പി. രവീന്ദ്രന്‍പിള്ള, ടി.ജി. ബാലചന്ദ്രന്‍പിള്ള, എ.ആര്. രാമചന്ദ്രന്‍പിള്ള, എം.എ. രാമചന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.