മുരിക്കുംവയല്‍: ഗിരീഷ് കര്‍ണ്ണാടിന്റെ രചനയെ ആസ്പദമാക്കി ശ്രീശബരീശ കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഹയവദന നാടകത്തിന്റെ ഉദ്ഘാടനവും ആദ്യ പ്രദര്‍ശനവും ചര്‍ച്ചയും ഇന്ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് നാടകം ഉദ്ഘാടനം, 10.30 ന് നാടക അവതരണം, 12.15 ന് ചര്‍ച്ച. ഇംഗ്ലീഷ് ഭാഷയില്‍ അവതരിപ്പിക്കുന്ന 1.15 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ വസ്ത്രാലങ്കാരം, രംഗപടം, കലാസംവിധാനം, അഭിനയം, ഡബ്ബിംഗ് തുടങ്ങിയവയെല്ലാം വിദ്യാര്‍ഥികള്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. വിവിധ കോളജുകളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും ഗവേഷകരും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുക്കും. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എം.എസ്. വിശ്വംഭരൻ, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ വി.ജി.ഹരീഷ് കുമാര്‍, ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ കെ.പി. സരിത, എം. സല്‍മ, നൗഫിയ നാസർ എന്നിവര്‍ നേതൃത്വം നല്‍കും.