+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​പ​ജ​പ​റാ​ലി

പെ​രു​വ​ന്താ​നം: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​പ​ജ​പ​റാ​ലി ന​ട​ത്തി. ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും ആ​
നാ​പ​ജ​പ​റാ​ലി
പെ​രു​വ​ന്താ​നം: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​പ​ജ​പ​റാ​ലി ന​ട​ത്തി. ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച റാ​ലി​യി​ല്‍ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. ജ​ല​ജ​കു​മാ​ർ, വി.​കെ. സ​ഹ​ദേ​വ​ൻ, മോ​ഹ​ന​കു​മാ​ർ, എ. ​സു​രേ​ന്ദ്ര​ന്‍, പി.​എ​സ്. സു​ബാ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു

മ​ണി​മ​ല : മ​ണി​മ​ല കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടി​പ്പ​ര്‍ ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് ടി​പ്പ​ര്‍ ഓ​ണേ​ഴ്‌​സ് ആ​ൻ​ഡ് ഡ്രൈ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ മ​ണ​ല്‍, ക​രി​ങ്ക​ല്ല്, മ​ണ്ണ് എ​ന്നി​വ​യു​ടെ ല​ഭ്യ​ത​ക്കു​റ​വു മൂ​ല​വും ഡീ​സ​ല്‍, ട​യ​ര്‍, ഇ​ൻ​ഷ്വ​റ​ന്‍​സ് പ്രീ​മി​യം, റോ​ഡ് ടാ​ക്‌​സ് എ​ന്നി​വ​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന മൂ​ല​വും ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന അ​തി​രൂ​ക്ഷ​മാ​യ തൊ​ഴി​ല്‍ മാ​ന്ദ്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി റോ​യി​സ് ക​ട​ന്തോ​ട്ട് -പ്ര​സി​ഡ​ന്‍റ്, സു​ധാ​ക​ര​ക്കു​റു​പ്പ് സി. -​വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ -സെ​ക്ര​ട്ട​റി, സു​രേ​ഷ് കു​മാ​ര്‍ കെ. ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജോ​മോ​ന്‍ കോ​യി​പ്പു​റം -ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.