കോട്ടയം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയിൽ വിശ്വാസിസമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പി.സി. ജോർജ് എംഎൽഎ നാളെ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരെ ശബരിമലയുടെ പ്രവേശന കവാടമായ എരുമേലിയിൽ വിശ്വാസ സംരക്ഷണ സത്യഗ്രഹം നടത്തും.
ഉപവാസ സമരം പന്തളം രാജകുടുംബാംഗവും പന്തളം രാജകൊട്ടാരം നിർവാഹക സമിതി അംഗവുമായ പുണർതം നാൾ നാരായണ വർമ തന്പുരാൻ ഉദ്ഘാടനം ചെയ്യും. സാമുദായിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉപവാസ സമരത്തിന് അഭിവാദ്യം അർപ്പിച്ച് പ്രസംഗിക്കും