പെരുവന്താനം: പെരുവന്താനം സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിന് ന്യൂനപക്ഷ വകുപ്പ് അനുവദിച്ച യുവജന പരിശീലന കേന്ദ്രം ഉദ്ഘാടനം പാരിഷ് ഹാളിൽ നാളെ ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ നിർവഹിക്കും. ഇ.എസ്. ബിജിമോൾ എംഎൽഎ അധ്യക്ഷത വഹിക്കും.
പരീക്ഷകൾക്കുള്ള പരിശീലനവും മറ്റും ഇവിടെനിന്ന് ലഭിക്കും. പിഎസ് സി കോച്ചിംഗിനുള്ള പരിശീലനമാണ് ആദ്യം നൽകുക. പരിശീലന കേന്ദ്രത്തിന്റെ മാനേജർ ഫാ. ജോസഫ് കല്ലുപ്പറന്പത്താണ്. വിദ്യാഭ്യാസപരമായും തൊഴിൽപരമായും പരിശീലനം ലഭിക്കുന്നതിനാണ് എൽഎയുടെ ശ്രമഫലമായി കേന്ദ്രം അനുവദിച്ചത്.
പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, പീരുമേട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ്, ജില്ല പഞ്ചായത്ത് മെംബർ മോളി ഡൊമിനിക്, സന്ധ്യമോൾ സുഭാഷ്, പെരുവന്താനം ഇമാം മുഹമ്മദ് മൗലവി, പി.ഇ. വർക്കി, ഹയർസെക്കൻഡറി സ്കൂൾ പ്രൻസിപ്പൽ ബിനേജി, സ്കൂൾ പ്രധാനാധ്യാപിക ഗ്രേസിക്കുട്ടി ജോസ് തുടങ്ങിയവർ പ്രസംഗിക്കും.