+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ ബ​സു​ക​ൾ ജി​പി​എ​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക്

കോ​​ട്ട​​യം: അ​​ടു​​ത്ത മാ​​സ​​ത്തോ​​ടെ ജി​​ല്ല​​യി​​ലെ 300 സ്കൂ​​ൾ ബ​​സു​​ക​​ളി​​ൽ ജി​​പി​​എ​​സ് നി​​രീ​​ക്ഷ​​ണ സം​​വി​​ധാ​​നം നി​​ല​​വി​​ൽ വ​​രും. 50 ബ​​സു​​ക​​ളി​​ൽ ഇ​​തോ​​ട​​കം ജി​​പി​​എ​​സ് ഘ​
സ്കൂ​ൾ ബ​സു​ക​ൾ ജി​പി​എ​സ്  സം​വി​ധാ​ന​ത്തി​ലേ​ക്ക്
കോ​​ട്ട​​യം: അ​​ടു​​ത്ത മാ​​സ​​ത്തോ​​ടെ ജി​​ല്ല​​യി​​ലെ 300 സ്കൂ​​ൾ ബ​​സു​​ക​​ളി​​ൽ ജി​​പി​​എ​​സ് നി​​രീ​​ക്ഷ​​ണ സം​​വി​​ധാ​​നം നി​​ല​​വി​​ൽ വ​​രും. 50 ബ​​സു​​ക​​ളി​​ൽ ഇ​​തോ​​ട​​കം ജി​​പി​​എ​​സ് ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. സു​​ര​​ക്ഷാ​​മി​​ത്ര എ​​ന്ന ജി​​പി​​എ​​സ് സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തു​​വ​​ഴി മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പ്, നാ​​ഷ​​ണ​​ൽ എ​​മ​​ർ​​ജ​​ൻ​​സി റെ​​സ്പോ​​ണ്‍​സ് ടീം, ​​വാ​​ഹ​​ന​​യു​​ട​​മ, സ്കൂ​​ൾ അ​​ധി​​കാ​​രി​​ക​​ൾ, ര​​ക്ഷി​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ​​ക്ക് വാ​​ഹ​​ന​​ത്തി​​ന്‍റെ സ​​ഞ്ചാ​​ര​​പ​​ഥം, സ​​മ​​യം, വേ​​ഗം, കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം എ​​ന്നി​​വ നി​​രീ​​ക്ഷി​​ക്കാം.
കു​​ട്ടി​​ക​​ളെ ക​​യ​​റ്റി​​വി​​ടാ​​നും സ്റ്റോ​​പ്പു​​ക​​ളി​​ൽ നി​​ന്നു തി​​രി​​കെ കൊ​​ണ്ടു​​പോ​​കാ​​നും മൊ​​ബൈ​​ൽ സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ജി​​പി​​എ​​സ് ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം. ബ​​സ് വൈ​​കി​​യാ​​ൽ ഇ​​ക്കാ​​ര്യം സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ​​ക്കും അ​​റി​​യാ​​നാ​​കും.
ടി​​ൽ​​റ്റ് സെ​​ൻ​​സ​​റു​​ക​​ൾ വ​​ഴി വാ​​ഹ​​നം 40 ഡി​​ഗ്രി​​യി​​ല​​ധി​​കം ചെ​​രി​​ഞ്ഞാ​​ൽ അ​​ടി​​യ​​ന്ത​​ര അ​​പാ​​യ സ​​ന്ദേ​​ശം ക​​ണ്‍​ട്രോ​​ൾ റൂ​​മി​​ൽ ല​​ഭി​​ക്കും. അ​​ടി​​യ​​ന്ത​​ര അ​​ത്യാ​​ഹി​​ത​​ങ്ങ​​ൾ, അ​​മി​​ത​​വേ​​ഗം തു​​ട​​ങ്ങി​​യ സം​​ബ​​ന്ധി​​ച്ച അ​​ടി​​യ​​ന്ത​​ര പ്ര​​തി​​ക​​ര​​ണം ന​​ൽ​​കാ​​ൻ പാ​​നി​​ക് ബ​​ട്ട​​ണും ഇ​​തി​​ലു​​ണ്ട്.
യാ​​ത്രാ​​വേ​​ള​​യി​​ൽ ഉ​​പ​​ദ്ര​​വ​​മോ കൈ​​യേ​​റ്റ​​മോ ഉ​​ണ്ടാ​​യാ​​ൽ കു​​ട്ടി​​ക​​ൾ​​ക്കും ബ​​ട്ട​​ണ്‍ അ​​മ​​ർ​​ത്തി സ​​ന്ദേ​​ശം കൈ​​മാ​​റാം. ബ​​ട്ട​​ണ്‍ കേ​​ടു​​വ​​രു​​ത്തി​​യാ​​ൽ അ​​ക്കാ​​ര്യ​​വും ക​​ണ്‍​ട്രോ​​ൾ റൂ​​മി​​ൽ അ​​റി​​യും. സ്കൂ​​ൾ ബ​​സു​​ക​​ൾ​​ക്കു പി​​ന്നാ​​ലെ ക​​രാ​​ർ വാ​​ഹ​​ന​​ങ്ങ​​ളി​​ലും ജി​​പി​​എ​​സ് ഘ​​ടി​​പ്പി​​ക്കും.