കുളത്തുപ്പുഴ: സൗദിഅറേബ്യയിലെ റിയാദില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുളത്തൂപ്പുഴ സ്വദേശി മരിച്ചു. കുളത്തുപ്പുഴ നെല്ലിമൂട്ടില്‍ തെക്കതില്‍ വീട്ടില്‍ ഷിജാര്‍ (39) ആണ് മരിച്ചത്. ഷിജാര്‍ ഓടിച്ചിരുന്ന കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷിജാര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അവധിക്കു നാട്ടിലെത്തിയ ഷിജാര്‍ ഒരുമാസം മുമ്പാണ് മടങ്ങിപോയത്. ഉച്ചയോടെയയിരുന്നു അപകടം. ബുഷ്റയാണ് ഭാര്യ.