പത്തനാപുരം: ഇരുചക്രവാഹനവും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം. പട്ടാഴി വടക്കേക്കര മെതുകുംമേൽ ചെറുകുന്നത്ത് പുത്തൻവീട്ടിൽ സതീഷ് കുമാറാ (31) ണ് മരണമടഞ്ഞത്. കടുവാത്തോട് ഏനാത്ത് റോഡില്‍ മെതുകുംമേൽ ജംഗ്ഷനില്‍ ഇന്നലെ രാവിലെ 6.30ഓടെയാണ് അപകടം നടന്നത്. സതീഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ശ്രീജ. മകൾ: ശിവപ്രിയ .