ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് വേൾവോ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ശാസ്തവട്ടം ശാന്തി നഗർവിളയിൽ വീട്ടിൽ ഡി. ഷിബു ( 38)വാണ് മരണമടഞ്ഞത്.
വെള്ളിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട തട്ട് ജോലി കോൺട്രാക്ടറായ ഷിബു പണിയ്ക്ക് ആവശ്യമായ സാധനങ്ങൾ ആറ്റിങ്ങലിൽ നിന്നും വാങ്ങി മടങ്ങവേ അമിത വേഗതയിൽ വന്ന കെഎസ്ആർടിസി വേൾവോ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 8.40ന് മരണമടയുകയായിരുന്നു. അവിവാഹിതനാണ്. പരേതനായ ധനപാലൻ-ശകുന്തള ദന്പതികളുടെ മകനാണ്. ബിജു സഹോദരനാണ്.