കിളിമാനൂർ: തേങ്ങ ഇടുന്ന തിനിടെ ഇരുന്പുതോട്ടി വൈദ്യുത ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. നാവായിക്കുളം ,പറകുന്ന്, കാർത്തിക വില്ലയിൽ പരേതനായ പ്രസന്നകുമാറിന്റെ ഭാര്യ ശിവപ്രഭ (58) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. വീടിന്റെ ടെറസിൽ നിന്ന് പുരയിടത്തിലെ തെങ്ങിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടവെ തോട്ടി സമീപത്ത് കൂടി കടന്നു പോകുകയായിരുന്ന വൈദ്യുത ലൈനിൽ മുട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ച് വീണ ശിവപ്രഭയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. കല്ലമ്പലം പോലീസ് കേസെടുത്തു. സംസ്കാരം ഇന്നു രാവിലെ വീട്ടുവളപ്പിൽ നടക്കും. മക്കൾ: പ്രീതി, പ്രിജിൻ (ദുബായ്). മരുമകൻ: ലിജു (മസ്കറ്റ്).
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. കല്ലമ്പലം പോലീസ് കേസെടുത്തു. സംസ്കാരം ഇന്നു രാവിലെ വീട്ടുവളപ്പിൽ നടക്കും. മക്കൾ: പ്രീതി, പ്രിജിൻ (ദുബായ്). മരുമകൻ: ലിജു (മസ്കറ്റ്).