കണ്ണൂർ: സംസ്ഥാനത്തെ മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന റസിഡന്റ്സ് അസോസിയേഷനുള്ള രണ്ടാം സ്ഥാനം പള്ളിക്കുന്നിലെ ഇടച്ചേരി റസിഡന്റ്സ് അസോസിയേഷൻ കരസ്ഥമാക്കി. ജില്ലാപഞ്ചായത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽനിന്നും 50,000 രൂപയുടെ പുരസ്കാരം അസോസിയേഷൻ പ്രസിഡന്റ് ആർ. അനിൽ കുമാറും ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി. ഒന്നരയേക്കർ തരിശുനിലത്ത് പച്ചക്കറി കൃഷിയും നെൽക്കൃഷിയും ചെയ്താണ് ഈ വിജയം കൈവരിച്ചത്.