ഇരിട്ടി: കേരളാ കോണ്‍ഗ്രസ് പാർട്ടികളെ ഒന്നിപ്പിക്കുന്നതിനായി രൂപീകരിച്ച കേരളാ കോണ്‍ഗ്രസ് ഐക്യവേദിയുടെ യോഗം ഒൻപതിന് ഉച്ചകഴിഞ്ഞു മൂന്നിന് ഇരിട്ടി കല്പക ടൂറിസ്റ്റ് ഹോമില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ മുഴുവന്‍ യോജിച്ച് വീണ്ടും ഒരു പാര്‍ട്ടിയാകണമെന്ന ലക്ഷ്യത്തോടെയാണ് കേരളാ കോണ്‍ഗ്രസ് ഐക്യവേദി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നതെന്നും ഇതില്‍ കേരളാ കോണ്‍ഗ്രസിലെ മുഴുവന്‍ ഗ്രൂപ്പുകളിലെയും അംഗങ്ങളും ഉണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ വത്സന് അത്തിക്കല്‍, ആന്റപ്പന് ഉളിക്കല്‍, ജോര്‍ജ് മാത്യു, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, ഹംസ പുല്ലാട്ട്, തോമസ് കുട്ടി തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.