സൗദി ആരോഗ്യ മന്ത്രാലയത്തിൽ നഴ്സ് നിയമനം
കണ്ണൂർ: സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേൺഷിപ്പ് കൂടാതെ മൂന്ന് വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള ബിഎസ്സി, എംഎസ്സി, പിഎച്ച്ഡി നഴ്സുമാരെ (സ്ത്രീകൾ മാത്രം) തെരഞ്ഞെടുക്കുന്നു. ഇതിനു ചുതലപ്പെട്ട കേരള സർക്കാർ സ്ഥാപനമായ ഒഡേപെക് നവംബർ 19 മുതൽ 23 വരെ തീയതികളിൽ ഡൽഹിയിൽ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ ഒഡേപെക് വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന മാതൃകയിൽ 30 നകം gcc@odepc.in എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. വിശദ വിവരങ്ങൾ www. odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
കണ്ണൂർ: അറബിക്കടലിന്റെ തെക്ക്-കിഴക്ക് ഭാഗത്തായി രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റിനും ശക്തമായ തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ തീരത്തേക്ക് എത്തേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, കണ്ണൂർ അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാനും കാറ്റിന്റെ വേഗത മണിക്കൂറിന് 60 കീലോമീറ്റർ വരെ ശക്തി പ്രാപിക്കാനും ഇടയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിലേർപ്പെടരുതെന്നും അറിയിച്ചു.
റീച്ച് സർട്ടിഫിക്കേഷൻ പ്രോഗ്രാം
കണ്ണൂർ: സംസ്ഥാന വനിതാവികസന കോർപറേഷനു കീഴിൽ വനിതകൾക്കായി പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്കൂളിൽ 17നു ആരംഭിക്കുന്ന റീച്ച് സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 60 ദിവസത്തെ പാഠ്യപദ്ധതിയിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇന്റർവ്യൂ മാനേജ്മെന്റ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, കംപ്യൂട്ടർ എന്നിവയിലാണ് പരിശീലനം. പ്ലസ് ടു, തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് ഫീസ് ആനുകൂല്യവും, കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സഹായവും നൽകും. ഫോണ്: 04972800572, 9496015018.
വാട്ടർ അഥോറിറ്റിയിൽ ജോലി ഒഴിവ്
കണ്ണൂർ: കേരള വാട്ടർ അഥോറിറ്റി കണ്ണൂർ ഓഫീസിൽ വാൽവ് ഓപ്പറേറ്റർ, ഷിഫ്റ്റ് അസിസ്റ്റന്റ്, ക്ലീനർ തസ്തികകളിൽ ഒഴിവുണ്ട്. ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ചെയ്ത 55 വയസിൽ താഴെയുള്ള വിമുക്ത ഭടൻമാർ 11 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുന്പ് എംപ്ലോയ്മെന്റ് കാർഡ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഹാജരാകണമെന്ന് ഓഫീസർ അറിയിച്ചു. 350 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ഗാർഹിക അതിക്രമ ഇരകൾക്ക് ധനസഹായം
കണ്ണൂർ: ഗാർഹിക അതിക്രമത്തിന് ഇരയായ ജില്ലയിലെ സ്ത്രീകൾക്കുള്ള ആശ്വാസ ധനസഹായ പദ്ധതിയിൽ 2018-19 വർഷത്തക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നതോ ഒരു ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം ഉള്ളവരോ ആയ ഗാർഹിക അതിക്രമത്തിന് ഇരയായ സ്ത്രീകൾക്ക് അപേക്ഷിക്കാം. 20 നു മുൻപ് അപേക്ഷകൾ നേരിട്ട് സമർപ്പിക്കണം. കണ്ണൂർ അഡീഷണൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോറത്തിന്റെ മാതൃക ഐസിഡി എസ് ഓഫീസുകളിൽ ലഭ്യമാണ്.
ധനസഹായം: അപേക്ഷാ തീയതി നീട്ടി
കണ്ണൂർ: പിന്നോക്ക വിഭാഗ വികസന വകുപ്പ് ഒബിസി വിഭാഗത്തിൽ ഉൾപ്പെട്ടവരും ഒരു ലക്ഷം രൂപയിൽ കൂടാത്ത വാർഷികവരുമാനം ഉള്ളവരുമായ കളിമണ്പാത്ര നിർമാണ തൊഴിലാളികൾക്ക് തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ധനസഹായം നൽകുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോണ്: 0495 2377786.
കൈത്തറി ജീവനക്കാർക്ക് ജിഎസ്ടി പരിശീലനം
കണ്ണൂർ: കൈത്തറി വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാർ, ഹാന്റെക്സ്, ഹാൻവീവ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർക്കായി ജിഎസ്ടി, ഷോറൂം മാനേജ്മെന്റ്, ഇ-ഗവേണൻസ് എന്നീ വിഷയങ്ങളിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സംഘടിപ്പിക്കുന്ന പരിശീലനം 11 ന് രാവിലെ 10 മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡലൂം ടെക്നോളജിയിൽ നടക്കും. ഫോണ്: 0484-2550322, 9447974031, 9539772373.
കനത്ത മഴയ്ക്ക് സാധ്യത
കണ്ണൂർ: ഏഴ്, എട്ട്, ഒൻപത് തീയതികളിൽ ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും പത്തിന് മിതമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അധ്യാപക ഒഴിവ്
ഇരിട്ടി: ആറളം ഫാം ഗവ. ഹൈസ്കൂളിൽ എച്ച്എസ്എ ഹിന്ദി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. താത്പര്യമുള്ളവർ രേഖകളുമായി നാളെ രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.