താമരശേരി: പ്രളയകാലത്ത് വീട്ടിൽ വെള്ളമോ ചെളിയോ കയറാത്ത സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്ന് അടിയന്തര സഹായമായി 10,000 രൂപ. കണ്ണപ്പൻകുണ്ടിലുണ്ടായ പ്രളയ ദുരന്തത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ച പല കുടുംബങ്ങൾക്കും അടിയന്തര സഹായം എത്തിയില്ല.
പലരും ധനസഹായത്തിന് തഹസിൽദാർക്കും മറ്റും പരാതി നൽകി കാത്തിരിക്കു കയാണ്. ഈ കാര്യത്തിൽ തികഞ്ഞ നിസംഗതയാണ് റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ദുരന്ത സഹായത്തിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനർഹർക്ക് പണം അനുവദിക്കുകയും അർഹരെ ഒഴിവാക്കുകയും ചെയ്തതിനെതിരേ ജനരോഷം ഉയർന്നിട്ടുണ്ട്.