കോഴിക്കോട്: മാങ്കാവില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.മാങ്കാവ് വ്യാപാരഭവനുള്ളിലെ പുതിയറ സ്വദേശി പ്രഭിത്തിന്റെ 'സ്മാര്‍ട്ട് അപ്ലയന്‍സ്' കടയാണ് ഇന്നലെ പുലര്‍ച്ചെയോടെ കത്തിയമര്‍ന്നത്. ഫ്രിഡ്ജ്, ടിവി, ഉള്‍പ്പെടെയുള്ള ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. ഇതുവഴിപോയ വാഹനയാത്രക്കാരാണ് പുക ഉയരുന്നത് കണ്ട് മീഞ്ചന്ത ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. ഇവിടെ നിന്നും നാല് യൂണിറ്റ് എത്തിയാണ് ഒരു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ തീയണച്ചത്.
സമീപത്തുതന്നെയുള്ള ശഹീന്‍ പോളി ക്ലിനിക്ക് കടയിലെ ഉപകരണങ്ങളും ഭാഗികമായി കത്തി നശിച്ചു. അസി.സ്റ്റേഷന് ഓഫീസര്‍ പി.കെ. ബഷീറിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്ത്തനംനടത്തിയത്. വ്യാപാരഭവനുള്ളില് തന്നെ നിരവധി കടകള്‍ ഉള്ളതിനാല്‍ നാട്ടകാരുടെയും ഫയര്‍ഫോഴ്സിന്റെയും സമയോചിതമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടുത്തകാരണമെന്നാണ് പ്രാഥമിക നിഗമനം.