തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ നെയ്യാറ്റിൻകര സർക്കാർ ഹോമിയോ ആശുപത്രിയിൽ ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎച്ച്എംഎസ് പാസായവർക്ക് അപേക്ഷിക്കാം. 45 വയസാണ് ഉയർന്ന പ്രായപരിധി. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം 15 ന് രാവിലെ 10.30ന് കിഴക്കേക്കോട്ടയിലുള്ള ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ ഹാജരാകണമെ് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു.