+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​സ് ഗാ​ന്ധി​ജ​യ​ന്തി മ​ഹോ​ത്സ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ട്ട​യം: സ​മൂ​ഹ​ത്തി​ന്‍റെ വേ​ദ​ന​ക​ൾ ഹൃ​ദ​യ​ത്തി​ൽ ഒ​പ്പി​യെ​ടു​ത്ത് ഓ​രോ ഭാ​ര​തീ​യ​ന്‍റെ​യും ഉ​ള്ളി​ൽ ദേ​ശീ​യ ബോ​ധം ഉ​ണ​ർ​ത്തി​യ നേ​താ​വാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി​യെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി
ചാ​സ് ഗാ​ന്ധി​ജ​യ​ന്തി  മ​ഹോ​ത്സ​വ്  ഉ​ദ്ഘാ​ട​നം ചെ​യ്തു
കോ​ട്ട​യം: സ​മൂ​ഹ​ത്തി​ന്‍റെ വേ​ദ​ന​ക​ൾ ഹൃ​ദ​യ​ത്തി​ൽ ഒ​പ്പി​യെ​ടു​ത്ത് ഓ​രോ ഭാ​ര​തീ​യ​ന്‍റെ​യും ഉ​ള്ളി​ൽ ദേ​ശീ​യ ബോ​ധം ഉ​ണ​ർ​ത്തി​യ നേ​താ​വാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി​യെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ. ശാ​സ്ത്രീ റോ​ഡി​ലെ ഖാ​ദി ഭ​വ​നി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 30 ശ​ത​മാ​നം റി​ബേ​റ്റ് മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കൗ​ൺ​സി​ല​ർ സാ​ബു പു​ളി​മൂ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി, ടി.​ഡി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല, പ​ള്ളി​ക്കൂ​ട്ടു​മ്മ, പ​ള്ളം, മാ​മ്മൂ​ട് ഷോ​റൂ​മു​ക​ളി​ലും 15 വ​രെ ഡി​സ്കൗ​ണ്ട് മേ​ള ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.