ചോറ്റി: ശബരിമലയിൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതി വിധിക്കെതിരേയും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ നിരുത്തരവാദപരമായ പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ചോറ്റി മഹാദേവ ക്ഷേത്ര ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മ ചോറ്റി ജംഗ്ഷനിൽ ഭാഗവത സപ്താഹാചാര്യൻ ബ്രഹ്മശ്രീ തത്തനം പള്ളി കൃഷ്ണയ്യർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭാരവാഹികളായ ഒ.കെ. കൃഷ്ണൻ, എ.പി. പുരുഷോത്തമൻപിള്ള, കെ.എസ്. രാധാകൃഷ്ണൻ നായർ, എം.എം. അരവിന്ദാക്ഷൻ നായർ, എൻ.പി. സോമൻ എന്നിവർ പ്രസംഗിച്ചു.