വാഴൂർ: സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി വാഴൂർ വലിയതോട് വൃത്തിയാക്കി മുളം തൈകൾ നട്ടു. വനം വകുപ്പും ശുചിത്വമിഷനും വാഴൂർ എസ്വിആർഎൻഎസ്എസ്എച്ച്എസ്എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.
വലിയ തോട്ടിൽ ശാസ്താംകാവ് പടിക്കൽ നടന്ന തോട് വൃത്തിയാക്കൽ പരിപാടി മുളം തൈ നട്ട് ഡോ. എൻ. ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എസ്. പുഷ്കലാദേവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വനം വന്യജീവി ബോർഡ് അംഗം കെ. ബിനു എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി. ദേവിജക്ക് മുളം തൈകൾ കൈമാറി. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺമാരായ ഗോപകുമാർ കങ്ങഴ, നെജിമോൾ റെനീഷ്, പൊൻകുന്നം സോഷ്യൽ ഫോറസ്റ്ററി ഫോറസ്റ്റർ എം.ടി. ടോമി, എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ പ്രിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോർഡിനേറ്റർ എസ്. ബിജു, മുൻ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ശിവപ്രസാദ്, റോയി പാറയ്ൽ, പിടിഎ പ്രസിഡന്റ് മനോജ് തുടങ്ങിയവർ പങ്കെടുത്തു.