+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഗരത്തിന്‍റെ മുഖഛായ മാറ്റാനുള്ള ചുവടുവയ്പ്പായി മഹാശുചീകരണം

കൊ​ല്ലം: ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​പ​ടി​യാ​യി ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ന​ട​ത്തി​യ മ​ഹാ​ശു​ചീ​ക​ര​ണ യ​ജ്ഞം വ​ന്‍ ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട്
നഗരത്തിന്‍റെ മുഖഛായ മാറ്റാനുള്ള  ചുവടുവയ്പ്പായി മഹാശുചീകരണം
കൊ​ല്ലം: ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​പ​ടി​യാ​യി ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ന​ട​ത്തി​യ മ​ഹാ​ശു​ചീ​ക​ര​ണ യ​ജ്ഞം വ​ന്‍ ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.
ന​ഗ​ര​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശ്രാ​മം ലി​ങ്ക് റോ​ഡി​ലും മൈ​താ​ന​ത്തും ന​ട​ന്ന ശു​ചീ​ക​ര​ണ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​ത്.
രാ​വി​ലെ മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു​വാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തും കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ചും ശു​ചീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി​യ മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ തൂ​മ്പ​യെ​ടു​ത്ത് അ​വ​ര്‍​ക്കൊ​പ്പം കൂ​ടി.
ന​ഗ​ര​ത്തി​ലെ കോ​ളേ​ജു​ക​ളി​ലെ​യും സ്‌​കൂ​ളു​ക​ളി​ലെ​യും നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കു​ചേ​ര്‍​ന്നു. ശു​ചി​ത്വ​മി​ഷ​ന്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, യു​വ​ജ​നേ​ക്ഷേ​മ ബോ​ര്‍​ഡ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍-​പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, കേ​ര​ള പോ​ലീ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ആ​ശ്രാ​മം മൈ​താ​ന​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പൂ​ച്ചെ​ടി​ക​ളും പ​ച്ച​ക്ക​റി​ക​ളും വ​ച്ചു പി​ടി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ്, കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി.​ജെ. രാ​ജേ​ന്ദ്ര​ന്‍, ചി​ന്ത എ​ല്‍. സ​ജി​ത്ത്, ഷീ​ബ ആ​ന്റ​ണി, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, എ​സി​പി എ. ​പ്ര​തീ​പ് കു​മാ​ര്‍, ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​ധാ​ക​ര​ന്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ഐ​സ​ക്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ബി. ​ഷീ​ജ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.