പാലക്കാട്: നന്മ അകത്തേത്തറയുടെ നേതൃത്വത്തിൽ സേവനദിന ജനകീയ കൂട്ടായ്മയിൽ റോഡുകൾ ശുചീകരിച്ചു. ആയിരത്തിലധികം പേർ പങ്കാളികളായി. ഒലവക്കോട് താണാവ് മുതൽ ധോണി വരെയും നടക്കാവ് റെയിൽവേ ഗേറ്റ് മുതൽ തോട്ടപ്പുര വരെയും ശുചീകരണം നടത്തി. പന്ത്രണ്ടു കിലോമീറ്ററോളം വരുന്ന ഈ പാതയോരങ്ങളിൽ നിന്ന് പന്ത്രണ്ട് ലോഡ് പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളും , പോലീസ്, റെയിൽവേ, സാമൂഹ്യ വനവത്കരണ വിഭാഗം, ആരോഗ്യവകുപ്പ്, അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളും മറ്റു 37 സന്നദ്ധ സംഘടനകളും ശുചീകരണത്തിൽ പങ്കാളികളായി.