+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ഗാ​ന്ധി​സ്മൃ​തി ക​ലാ​ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം : മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ജ​ന്മ​വാ​ർ​ഷി​ക​ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ 150 കു​ട്ടി​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന
ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ  ഗാ​ന്ധി​സ്മൃ​തി ക​ലാ​ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്നു
തി​രു​വ​ന​ന്ത​പു​രം : മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ജ​ന്മ​വാ​ർ​ഷി​ക​ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ 150 കു​ട്ടി​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​ജാ​ഥ ആ​റ്റി​ങ്ങ​ൽ ഗാ​ന്ധി​സ്മൃ​തി മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ഗാ​ന്ധി​പാ​ർ​ക്ക് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ്ര​യാ​ണം ന​ട​ത്തും. ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യേ​റു​ന്ന ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ വ​ള​രു​ന്ന ത​ല​മു​റ​യ്ക്ക് ഗാ​ന്ധി​ജി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി മ​ഹാ​ത്മ​ജി​യു​ടെ ജീ​വി​ത​യാ​ത്ര​യി​ലെ സു​പ്ര​ധാ​ന സ​ന്ദ​ർ​ഭ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന തെ​രു​വു​നാ​ട​ക​വും ഫ്ളാ​ഷ്മോ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​റ്റി​ങ്ങ​ലി​ൽ ക​ലാ​ജാ​ഥ ഉദ്ഘാടനം ചെയ്യും.