കൊല്ലം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെയും പ്രകൃതി പുനഃസ്ഥാപനത്തിന്റെയും സന്ദേശവുമായി ജില്ലയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന് നാളെ തുടക്കമാകും.
രാവിലെ ഏഴിന് ചിന്നക്കട പൊതുമരാമത്ത് റസ്റ്റ് ഹൗസിന് മുന്നില്‍നിന്ന് ശാന്തിയാത്ര ആരംഭിക്കും. ജനപ്രതിനിധികള്‍, ഗാന്ധിയന്മാര്, സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ശാന്തിയാത്ര ആശുപത്രി ജംഗ്ഷന്, ചാമക്കട, ചിന്നക്കട വഴി ബീച്ചില്‍ സമാപിക്കും.
ബീച്ചിലെ മഹാത്മഗാന്ധി പ്രതിമയില്‍ ജനപ്രതിനിധികള്‍ ഹാരാര്‍പ്പണം നടത്തും. സര്‍വമത പ്രാര്‍ത്ഥനയെത്തുടര്‍ന്ന് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. എം. മുകേഷ് എംഎല്.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ മേയര്‍ വി. രാജേന്ദ്രബാബു ഗാന്ധിജയന്തി സന്ദേശം നല്‍കും. ഗാന്ധി പീസ് ഫൗണ്ടേഷന് വര്‍ക്കിംഗ് ചെയര്മാന് പോള്‍ മത്തായി ദേശീയോത്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗാന്ധിജയന്തി ദിനത്തില്‍ രാവിലെ ഏഴിന് കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ആശ്രാമം ലിങ്ക് റോഡിലും അഷ്ടമുടിക്കായല്‍ പരിസരത്തും മഹാശുചീകരണ യജ്ഞം നടക്കും.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് വോളന്റിയര്‍മാര്‍ ശുചീകരണത്തില്‍ പങ്കാളികളാകും.
ആരോഗ്യ ക്യാമ്പുകള്‍, ദുരന്തനിവാരണ പരിശീലനം, പ്രകൃതി പുനസ്ഥാപന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, പരിസ്ഥിതി സൗഹൃദ ശീലങ്ങളുടെ പ്രചാരണം, മാലിന്യ സംസ്കരണം, ജലസംരക്ഷണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിന് കര്‍മ്മസേന രൂപീകരിക്കുന്നതിനുള്ള രജിസ്ട്രേഷന് യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
ജില്ലാ കളക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന് യോഗത്തില്‍ വാരാഘോഷ പരിപാടികള്‍ക്ക് രൂപം നല്കി. പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും സംഘടനാ പ്രതിനിധികളെയും ചുമതലപ്പെടുത്തി.
ഗാന്ധിപീസ് ഫൗണ്ടേഷന് വര്‍ക്കിംഗ് ചെയര്മാന് പോള്‍ മത്തായി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, തഹസീല്‍ദാര്‍ ടി.ആര്. അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.