കാൻബറ: നാസി ചിഹ്നങ്ങൾ ഓസ്ട്രേലിയയിൽ പൂർണമായി നിരോധിക്കുന്നു. സ്വസ്തികയും എസ്എസ് ചിഹ്നവും പരസ്യമായി പ്രദർശിപ്പിക്കുന്നത് ഒരു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമായി മാറും.
ചില സംസ്ഥാനങ്ങളിൽ നിരോധനം നേരത്തേയുണ്ട്. വലതുപക്ഷ സംഘടനകൾക്കു സ്വാധീനം വർധിക്കുന്ന പശ്ചാത്തലത്തിലാണ് ദേശീയതലത്തിൽ നിരോധനം കൊണ്ടുവരുന്നത്. ഇന്റർനെറ്റിലൂടെ നാസി ചിഹ്നങ്ങൾക്കു പ്രചാരണം നല്കുന്നതും വിലക്കപ്പെടും.