+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാര്‍ട്ടികളില്ലാത്ത കുവൈറ്റില്‍ പാര്‍ലമെന്‍റ് വോട്ടെടുപ്പ് ഇന്ന്

കു​വൈ​റ്റ് സി​റ്റി​യി​ല്‍ നി​ന്ന് ജോ​ര്‍ജ് ക​ള്ളി​വ​യ​ലി​ല്‍ രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ക്ക് അ​നു​മ​തി​യി​ല്ലെ​ങ്കി​ലും ക​ടു​ത്ത മ​ല്‍സ​ര​ത്തി​ന് വേ​ദി​യാ​കു​ന്ന കു​വൈ​റ്റ് ദേ​ശീ​യ അ​സം
പാര്‍ട്ടികളില്ലാത്ത കുവൈറ്റില്‍ പാര്‍ലമെന്‍റ് വോട്ടെടുപ്പ് ഇന്ന്
കു​വൈ​റ്റ് സി​റ്റി​യി​ല്‍ നി​ന്ന് ജോ​ര്‍ജ് ക​ള്ളി​വ​യ​ലി​ല്‍

രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ക്ക് അ​നു​മ​തി​യി​ല്ലെ​ങ്കി​ലും ക​ടു​ത്ത മ​ല്‍സ​ര​ത്തി​ന് വേ​ദി​യാ​കു​ന്ന കു​വൈ​റ്റ് ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ഇ​ന്ന്. രാ​വി​ലെ എ​ട്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന പോ​ളിം​ഗി​നാ​യി സ്ത്രീ​ക​ള​ട​ക്കം 80,000 വോ​ട്ട​ര്‍മാ​ര്‍ ബൂ​ത്തു​ക​ളി​ലെ​ത്തും. ഇ​ന്ത്യ​യി​ലേ​തി​ല്‍നി​ന്നു വ്യ​ത്യ​സ്തമാ​യി ക​ട​ലാ​സ് ബാ​ല​റ്റു​ക​ള്‍ ഇ​ന്നു രാ​ത്രി ത​ന്നെ എ​ണ്ണി ഫ​ലം പ്ര​ഖ്യാ​പി​ക്കും.

മു​ന്‍ സ്പീ​ക്ക​ര്‍മാ​രാ​യ മ​ര്‍സൂ​ഖ് അ​ല്‍ ഗാ​നിം, അ​ഹ​മ്മ​ദ് സാ​ദൂ​ണ്‍ അ​ട​ക്കം 207 സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് 50 സീ​റ്റു​ക​ളി​ലേ​ക്കു മ​ല്‍സ​രി​ക്കു​ന്ന​ത്. 65 അം​ഗ പാ​ര്‍ല​മെ​ന്‍റി​ല്‍ ശേ​ഷി​ച്ച 15 എം​പി​മാ​രെ അ​മീ​ര്‍ നി​യ​മി​ക്കും. 1970 മു​ത​ല്‍ എം​പി​യും ‘’കു​വൈ​ത്ത് പാ​ര്‍ല​മെ​ന്‍റി​ന്‍റെ ഗോ​ഡ്ഫാ​ദ​ര്‍’’ എ​ന്ന​റി​യ​പ്പെ​ടു​ന്ന 88കാ​ര​നു​മാ​യ അ​ല്‍ സാ​ദൂ​ണ്‍ മൂ​ന്നാം മ​ണ്ഡ​ല​ത്തി​ലും വീ​ണ്ടും സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന അ​ല്‍ ഗാ​നിം ര​ണ്ടാം മ​ണ്ഡ​ല​ത്തി​ലും മ​ല്‍സ​രി​ക്കും.