+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസ് പ്രസിഡന്‍റ് ബൈഡൻ വേദിയിൽ വീണു, പരിക്കില്ലെന്നു വൈറ്റ്ഹൗസ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​കൊ​​​ള​​​റാ​​​ഡോ​​​യി​​​ലെ യു​​​എ​​​സ് വ്യോ​​​മ​​​സേ​​​നാ അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സൈ​​​നി​​​ക കേ​​​ഡ​​​റ്റു​​​ക​​​ൾ​​​ക്കു സ​
യുഎസ് പ്രസിഡന്‍റ് ബൈഡൻ വേദിയിൽ വീണു, പരിക്കില്ലെന്നു വൈറ്റ്ഹൗസ്
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​കൊ​​​ള​​​റാ​​​ഡോ​​​യി​​​ലെ യു​​​എ​​​സ് വ്യോ​​​മ​​​സേ​​​നാ അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സൈ​​​നി​​​ക കേ​​​ഡ​​​റ്റു​​​ക​​​ൾ​​​ക്കു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ വേ​​​ദി​​​യി​​​ൽ വീ​​​ണ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നു പ​​​രി​​​ക്കോ, ആ​​​രോ​​​ഗ്യ​​​ പ്ര​​​ശ്ന​​​ങ്ങ​​​ളോ ഇ​​​ല്ലെ​​​ന്നു വൈ​​​റ്റ്ഹൗ​​​സ് അ​​​റി​​​യി​​​ച്ചു.

വ്യാ​​​ഴാ​​​ഴ്ചത്തെ സം​​​ഭ​​​വ​​​ത്തി​​​ൽ, ടെ​​​ലി​​​പ്രോം​​​പ്റ്റ​​​ർ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന മ​​​ണ​​​ൽ​​​ച്ചാ​​​ക്കി​​​ൽ ത​​​ട്ടി അ​​​ദ്ദേ​​​ഹം വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ വേ​​​ദി​​​യി​​​ൽ നി​​​ന്ന ബൈ​​​ഡ​​​ൻ 921 കേ​​​ഡ​​​റ്റു​​​ക​​​ൾ​​​ക്കു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ഹ​​​സ്ത​​​ദാ​​​ന​​​വും ന​​​ല്കി​​​യി​​​രു​​​ന്നു. വീ​​​ണ​​​യു​​​ട​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തെ സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ താ​​​ങ്ങി​​​യെ​​​ഴു​​​ന്നേ​​​ൽ​​​പ്പി​​​ച്ചു. പി​​​ന്നീ​​​ട് സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ​​​യാ​​​ണു ക​​​സേ​​​ര​​​യി​​​ൽ പോ​​​യി​​​രു​​​ന്ന​​​ത്.

എ​​​ൺ​​​പ​​​തു​​​കാ​​​ര​​​നാ​​​യ ബൈ​​​ഡ​​​ൻ അ​​​ടു​​​ത്ത​​​വ​​​ർ​​​ഷ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നി​​​രി​​​ക്കേ​​​യു​​​ള്ള വീ​​​ഴ്ച ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. പ്രാ​​​യാ​​​ധി​​​ക്യ​​​മു​​​ള്ള ബൈ​​​ഡ​​​ൻ വീ​​​ണ്ടും പ്ര​​​സി​​​ഡ​​​ന്‍റാ​​​കു​​​ന്ന​​​തി​​​നോ​​​ട് യുഎസ് ജ​​​ന​​​ത​​​യ്ക്കു താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നാ​​​ണ് അ​​​ഭി​​​പ്രാ​​​യ​​​സ​​​ർ​​​വേ​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.